1470-490

നിങ്ങളുടെ ചോദ്യത്തിനുത്തരം പിആർ ഏജൻസിയാണോ തരുന്നത് ?

പ്രതിച്ഛായ വർധിപ്പിക്കാൻ സർക്കാർ പി ആർ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റാരുടെയെങ്കിലും ഉപദേശം തേടിയിട്ട് മറുപടി പറയുന്ന ആളാണ് താനെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”നിങ്ങൾ കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോൾ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയ്യിലും കുത്തി ഇവിടെ നിൽക്കുന്നു. നമ്മൾ തമ്മിൽ ആദ്യമായി കാണുകയല്ലല്ലോ. കുറേ കാലമായി കാണുകയാണ്. നമ്മൾ തമ്മിൽ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല’. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

‘നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നല്ലേ? ഞാൻ അതിനെല്ലാം മറുപടി പറയുന്നത് പി ആർ ഏജൻസിയെ ബന്ധപ്പെട്ടാണോ? നിങ്ങൾക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോൾ നിർദേശം വരാറുണ്ട്. ഞാൻ ഫ്രീയായിട്ട് നിൽക്കുന്നു. നിങ്ങൾ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാൻ മറുപടി പറയാതിരിക്കുന്നുണ്ടോ? ഏതെങ്കിലും പിആർ ഏജൻസിയുടെ നിർദേശത്തിന് കാത്തുനിൽക്കുകയാണോ? എന്നെ ഈ നാടിന് അറിയില്ലേ? മറ്റുള്ളവർ പറയുന്നത് നിങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് ഇത് പറയുന്നത്’. മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139