1470-490

പെരുന്നാൾ ‘സ്നേഹോപഹാരം’ കൈമാറി


കോട്ടക്കല്‍: കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ‘പ്രവാസി മാതൃകാ ഫാമിലി കെയർ ‘ എന്ന  കുടുംബ കൂട്ടായ്മ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളായ എല്ലാ കുടുംബാംഗങ്ങൾക്കും പലിശ രഹിത വായ്പയും, പെരുന്നാൾ കിറ്റും, റിലീഫ് ഫണ്ടും വിതരണം ചെയ്തു.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.സി.സി കമ്മിറ്റിയാണ് ഇവ കൈമാറുന്നത്. മിഠായി,ബസുമതി റൈസ്, നെയ്യ്, അണ്ടിപ്പരിപ്പ്, മുന്തിരി, തുടങ്ങി പതിനാല് ഇനം സാധനങ്ങളടങ്ങിയ പെരുന്നാൾ കിറ്റുകളാണ് മലപ്പുറം, പുത്തനത്താണി, പെരിന്തൽമണ്ണ പാലക്കാട്, മേലാറ്റൂർ, ചങ്ങരക്കുളം, തിരൂർ, ചേളാരി, വളാഞ്ചേരി എന്നിവിടങ്ങളിലെ പ്രവാസി വീടുകളിലേക്ക് വിതരണം ചെയ്തത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച കമ്മിറ്റി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്.പ്രവാസി ഘടകം പ്രസിഡൻറ് അബ്ദുറഹ്മാൻ ചുണ്ടമ്പറ്റ, സെക്രട്ടറി മൻസൂർ ചങ്ങരംകുളം, ട്രഷറർ ഷറഫുദ്ദീൻ കൂട്ടിലങ്ങാടി,മുഹമ്മദ് മക്കരപറമ്പ്,ബാവ ചേളാരി , ബാപ്പുട്ടി ഡയമണ്ട്‌,മുഹമ്മദലി പന്തല്ലൂർ,കോയഹാജി തിരൂർ, കുഞ്ഞുമുഹമ്മദ് കാലടി,തുടങ്ങി സംസ്ഥാന, ജിസിസി,സൗദി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139