1470-490

പാരലല്‍ കോളേജ് കെട്ടിടത്തില്‍ അഗ്‌നിബാധ

കുന്നംകുളം : പാരലല്‍ കോളേജ് കെട്ടിടത്തില്‍ അഗ്‌നിബാധ.ലക്ഷങ്ങളുടെ നാശനഷ്ട്ടം. പട്ടാമ്പി റോഡിലെ താഴത്തെ പാറയില്‍ അബൂബക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സിറ്റി കോംപ്ലക്‌സിലെ 2-ാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂമാന്‍സ് കോളേജിന്റെ കംമ്പ്യൂട്ടര്‍ ലാബാണ് അഗ്നിക്കിരയായത്.രാവിലെ  7:30തോടെ വലിയ ശബ്ദത്തോടെ പുക ഉയരുന്നത് കണ്ട്   സ്ഥാപന ഉടമ ഫയര്‍സറ്റേഷനില്‍ നേരിട്ടെത്തി  വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും ഓഫീസിനുള്ളിലെ 15 ഓളം കംമ്പ്യൂട്ടറുകള്‍, കസേരകള്‍, പുസ്തകള്‍ എന്നിവ വ്യാപകമായി കത്തിനശിച്ചിരുന്നു.  ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഷോര്‍ട്  സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് നിഗമനം. ഇതിന് സമീപത്താണ് പടക്ക ക്കട സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206