1470-490

ജൈവ മഞ്ഞൾ കൃഷിയുമായി സിപിഐ എം

എളവള്ളിയിൽ ജൈവ മഞ്ഞൾ കൃഷിയുമായി സിപിഐ എം രംഗത്ത്
ചിറ്റാട്ടുകര:മഞ്ഞളിൽ മാസ്മരികത തീർത്ത് സിപിഐ എം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി രംഗത്തെത്തി.
ഇ.കെ. നായനാർ ദിനാചരണത്തിൻ്റെ ഭാഗമായാണ് ജൈവ മഞ്ഞൾ കൃഷി ചെയ്യാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചത്. കേരളത്തിൽ കാർഷിക ഉല്പന്നങ്ങൾക്ക് ക്ഷാമം നേരിടുമെന്ന സർക്കാർ മുന്നറിയിപ്പാണ് കൃഷിയിലേക്ക് ആകർഷിക്കാൻ പ്രചോദനമായത്.
പ്രവാസിയായ ചിറ്റാട്ടുകര സ്വദേശി ജീവൻ ജോയ് സൗജന്യമായി നൽകിയ 40 സെൻറ് സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്.
എട്ട് ഇഞ്ച് അകലത്തിൽ വരിയായും നിരയായും 2500 വിത്തുകളാണ് നടുന്നത്. ജൈവവളമായ ചാണകവും എല്ലുപൊടിയുമാണ്അടി വളമായി നൽകുന്നത്. നട്ട തടങ്ങളുടെ മുകളിൽ ശീമക്കൊന്നയുടെ ഇലയും തണ്ടും പുതയിടുന്നതിന് ഉപയോഗിച്ചിട്ടുണ്ട്.
സേലത്തു നിന്നും ഇറക്കുമതി ചെയ്ത പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. 60 കിലോ വിത്താണ് വേണ്ടി വന്നത്.
രണ്ടുമാസം കഴിഞ്ഞാൽ കളകൾ നീക്കം ചെയ്ത് വളപ്രയോഗം നടത്തും. അടുത്ത ഡിസംബറിൽ വിളവെടുപ്പ് നടത്തുന്ന മഞ്ഞളിൻ്റെ കാലാവധി എട്ടു മുതൽ പത്തു മാസമാണ്. അടുത്തവർഷം ലോക്കൽ പരിധിയിൽ കൃഷി വ്യാപകമാക്കുന്നതിനള്ള വിത്തായി കൃഷിയിൽ നിന്നും ലഭിക്കുന്ന മഞ്ഞൾ ഉപയോഗിക്കും. ചിറ്റാട്ടുകര സഹകരണ ബാങ്കിൽ മഞ്ഞൾ കുറഞ്ഞ നിരക്കിൽ ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.
ജൈവ മഞ്ഞൾ കൃഷിയുടെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ് അധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്സ്, ജനപ്രതിനിധികളായ ബി.ആർ.സന്തോഷ്, സി.എഫ്.രാജൻ, തുളസി രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ.മണലൂർ ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഏ.സി.രമേഷ്, പി.കെ. രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168