1470-490

ഓൺ ലൈൻ ക്വിസ് മത്സരം ആവേശമാവുന്നു


ബാലുശ്ശേരി:വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വിസ്മയമൊരുക്കി ഓൺ ലൈൻ ക്വിസ് മത്സരം. പനങ്ങാട് സൗത്ത് എ.യു.പി സ്കൂളിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തിയത്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് സ്കൂൾ വിദ്യാർത്ഥികളുള്ള ഗ്രൂപ്പുകളിൽ അധ്യാപകർ ചോദ്യങ്ങൾ നൽകും. ശരിയുത്തരങ്ങൾ 12 മണിക്ക് മുമ്പായി വിദ്യാർത്ഥികൾ നൽകണം. വിദ്യാർത്ഥികൾ ആവേശത്തോടെയാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നത്. സമ്മാനങ്ങൾ ലോക് ഡൗൺ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം നൽകും. ഓൺലൈൻ ക്വിസ് മത്സരത്തിന് അധ്യാപകരായ പ്രധാനാധ്യാപകൻ ടി.കെ മുരളീധരൻ, കെ.എം സുജേഷ്, സമീറ ടീച്ചർ,എൻ. റഷീദ്, പി.കെ മനോജ്, ആശ മോഹൻ, ഷൈനി ,ഷൈലജ, ഫൈസല, സവിതഎന്നിവരാണ് നേതൃത്വം നൽകുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139