രാജ്യത്ത് രോഗികൾ ഒരു ലക്ഷം കടന്നു
ലോക്ക് ഡൗൺ നാലാം ഘട്ടത്തിന്റെ ആദ്യ ദിനത്തിൽ കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 5242 പോസിറ്റീവ് കേസുകളും 157 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷവും മരണം മൂവായിരവും കടന്നു. അതേസമയം, 36824 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി.
ഇതുവരെ 1,00340 പേർ രോഗബാധിതരായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 3155 പേർ മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 2715 പേർ രോഗമുക്തരായത് ആശ്വാസമായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.29 ശതമാനമായി ഉയർന്നു. ലക്ഷത്തിൽ ഏഴ് പേർക്ക് കൊവിഡ് പിടിപ്പെടുന്നുവെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Comments are closed.