1470-490

കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക്

കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്ത് ബാബു.എം.പാലിശേരി മുൻ എം.എൽ.എ എന്ന നിലയിലുള്ള തൻ്റെ ഒരു മാസത്തെ പെൻഷൻ തുകയായ 25000 രൂപയും അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഇന്ദിരയുടെ ഒരു മാസത്തെ ശമ്പള തുകയായ 59,664 രൂപയുമടക്കം 84564 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ സമയത്തും പാലിശേരി തന്റെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിൻ്റെ രേഖകൾ, ബാബു .എം.പാലിശ്ശേരി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്ററെ ഏല്പിച്ചു.കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ ദുരിതത്തിലായ സാധാരണ ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് പാലിശ്ശേരി, കുടുംബത്തിന്റെ ഒരു മാസത്തെ കുടുംബ വരുമാനം സംഭാവന ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139