1470-490

ഡയാലിസിസ് സെൻ്ററിന് പുതിയ ഡയാലിസിസ് മെഷീൻ കൈമാറി

പൊന്നാനി: കൊറോണ വ്യാപന പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ മുഴുവൻ മേഖലകളിലും ദുരിതം വിതച്ചിരിക്കുകയാണ്. പൊന്നാനി നഗരസഭയുടെ ജീവകാരുണ്യ സ്ഥാപനമായ ഡയാലിസിസ് സെൻ്ററും ഈ സാഹചര്യത്തിൽ ഏറെ പ്രയാസം നേരിടുകയാണ്. നഗരസഭയുടെ ഡയാലിസിസ് സെൻ്ററിന് സൗജന്യമായി ഡയാലിസിസ് മെഷീൻ എത്തിച്ചു നൽകി അതിജീവനത്തിന് പിന്തുണ നൽകുകയാണ് പൊന്നാനി സർവ്വീസ് അർബൺ ബാങ്ക്. അത്യാധുനിക രീതിയിലുള്ള ന്യൂ ജെൻമെഷീനാണ് ബാങ്ക് നൽകിയത്.
ഡയാലിസിസ് മെഷീൻ അർബൺ ബാങ്ക് ചെയർമാൻ എം.വി ശ്രീധരൻ മാസ്റ്ററിൽ നിന്നും നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി. ഡയാലിസ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ പൊന്നാനി, സേതുമാധവൻ, ഡയാലിസിസ് മാനേജിംഗ് കമ്മിറ്റി അംഗം ഹാജി കാസിംകോയ, ഡയാലിസിസ് സെൻ്റർ കോർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139