1470-490

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം താൽക്കാലിക ജീവനക്കാർ സംഭാവന നൽകി


ഗുരുവായൂർ ദേവസ്വം താൽകാലിക ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 56 ജീവനക്കാർ ചേർന്ന് 56,000 രൂപയാണ് നൽകിയത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. ബി മോഹൻദാസ് പണം ഏറ്റുവാങ്ങി. ആറ് ദിവസത്തെ ശമ്പളത്തിന് പുറമേയാണ് താൽക്കാലിക ജീവനക്കാർ ഈ സംഭാവന നൽകിയത്. ചടങ്ങിൽ ദേവസം ബോർഡ് മെമ്പർ എ. വി പ്രശാന്ത്, ജീവനക്കാരുടെ പ്രതിനിധികളായി അനൂപ് പെരുമ്പിലാവിൽ, വിശാൽ ഗോപാലകൃഷ്ണൻ, യു. ജി ജിഷിൽ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139