92 പേർക്ക് 3327000/- രൂപ അനുവദിച്ചതായി മന്ത്രി എ.സി.മൊയ്തീൻ

കുന്നംകുളം : കുന്നംകുളം എം.എൽ.എ.യും തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്തീൻ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായ നിധിയിൽ നിന്നും ധനസഹായത്തിന് അപേക്ഷിച്ച 92 പേർക്ക് 3327000 /- രൂപ അനുവദിച്ചതായി തദ്ദേശ്ശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീൻ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 81 പേർക്ക് 3027000 /- രൂപയാണ് ചികിത്സ ധനസഹായമായി അനുവദിച്ചത് . ഈ സംഖ്യ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും ഓരോ അപേക്ഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുന്നതാണ്.പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായ നിധിയിൽ നിന്നും 11 പേർക്ക് 300000 /- രൂപയാണ് അനുവദിച്ചത് . ഈ സംഖ്യ അതാത് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബ്ലോക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസർ മുഖാന്തിരം വരവ് വയ്ക്കുന്നതാണ് എന്നും തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
Comments are closed.