1470-490

പൂലാനിയില്‍ മലയണ്ണാന്റെ ശല്യം രൂക്ഷമാക്കുന്നു

മേലൂര്‍. പൂലാനിയില്‍ മലയണ്ണാന്റെ ശല്യം രൂക്ഷമാക്കുന്നു. വ്യാപകമായി പഴങ്ങളും മറ്റും ഇവ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പുഴ തീരത്തെ പറമ്പുകളിലാണ് കൂടതലായി മലയണ്ണാൻ എത്തി പഴങ്ങള്‍ നശിപ്പിക്കുന്നതായി പരാതി. റമ്പൂട്ടാന്‍, മങ്കോസ്റ്റിന്‍ അടക്കമുള്ള പഴങ്ങള്‍ മലയണ്ണാന്റെ ശല്യം മൂലം നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.. ചാലക്കുടി പുഴയോടു ചേര്‍ന്ന ഭാഗങ്ങളില്‍ ഒരാഴ്ച മുന്‍പാണ് മലയണ്ണാനെത്തിയത്. കൊച്ചുപറമ്പില്‍ മഞ്ജുരാജിന്റെ വീട്ടുവളപ്പിലെ റമ്പൂട്ടാന്‍ ചെടികളില്‍ നിന്ന് പഴങ്ങള്‍ പകുതിയും തിന്നു തീര്‍ത്തു. വില്‍പ്പനയ്ക്കായി വലയിട്ട് സംരക്ഷിച്ചു പോന്നതായിരുന്നു. പഴുത്തചക്കകളും നശിപ്പിച്ചു. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കളപ്പുര്‌യ്ക്കല്‍ വിജീഷ്, മാക്കാട്ടി രമേശന്‍ എന്നിവരുടെ പറമ്പിലെ പഴങ്ങളും നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതർക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253