1470-490

കുടുംബശ്രീ ജെൻഡർ ഓൺലൈൻ സ്‌കൂൾ


തൃശൂർ: സ്ത്രീ പദവി സ്വയംപഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തുടർ പരിശീലന ക്ലാസുകളും അയൽക്കൂട്ടതല ചർച്ചകളും ലോക്ഡൗൺ സമയത്തും തുടരുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ ‘ജെൻഡർ ഓൺലൈൻ സ്‌കൂൾ’ ആരംഭിച്ചു. അയൽക്കൂട്ട അംഗങ്ങളിൽ ലിംഗപദവി സമത്വ അവബോധനം സൃഷ്ടിക്കുന്നതിനായാണ് ഓൺലൈൻ പഠന സഹായി തയ്യാറാക്കിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ 7 വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി 35 സെഷനുകളുടെ 35 വീഡിയോ അവതരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ ജെൻഡർ റിസോഴ്സ് പേഴ്സൺമാരാണ് ജെൻഡർ ഓൺലൈൻ സ്‌കൂൾ എന്ന യൂട്യൂബ് ചാനലിലൂടെ സെഷനുകൾ അവതരിപ്പിക്കുന്നത്. താല്പര്യമുള്ളവർക്ക് ചാനൽ സബ്സ്‌ക്രൈബ് ചെയ്യാമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അറിയിച്ചു. ഓരോ സെഷനെ കുറിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ജെൻഡർ ഓൺലൈൻ സ്‌കൂളിലെ ആദ്യ വീഡിയോ അവതരണം https://youtu.be/OoxImYUed0o എന്ന ലിങ്കിൽ ലഭ്യമാണ്.

Comments are closed.