1470-490

കൊരട്ടി ചാലക്കുടി സര്‍വ്വീസ് റോഡില്‍ രൂക്ഷമായ വെള്ളക്കെട്ട്

മുരിങ്ങൂര്‍ ഡിവൈന്‍ അടിപാതക്ക് സമീപം കൊരട്ടി ചാലക്കുടി സര്‍വ്വീസ് റോഡില്‍ രൂക്ഷമായ വെള്ളക്കെട്ട്. ചെറിയ മഴ തുടങ്ങിയപ്പോഴേക്കം വലിയ വെള്ളക്കെട്ടായത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. അശാസ്ത്രീയമായ കാനകളുടെ നിര്‍മ്മാണവും ശരിയായ രീതിയില്‍ വെള്ളം ഒഴുകി പോകാതിരിക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണം. നിരവധി തവണ സര്‍വ്വീസ് റോഡിലേയും, അടിപ്പാതയിലേയും വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേശീയ നീര്‍മ്മാണ കമ്പനി അധികൃതര്‍ പരാതികള്‍ നല്‍ക്കുകയും , മന്ത്രി തലത്തിലും മററും നടന്ന നിരവധി .യോഗങ്ങളുടെ ഭാഗമായി പല നിര്‍മ്മാണ ജോലികളും ഇവിടെ നടത്തിയിട്ടുള്ളതാണെങ്കിലും ഇപ്പോഴും ഒരു ചെറിയ മഴ വരുമ്പോഴേക്കും റോഡും, പരിസരവും. അടിപ്പാതയുമെല്ലാം വെള്ളക്കെട്ടിലാവുന്നു. ഇതിന് ശാശ്വതമായ പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139