1470-490

ലോകത്തിന് മാതൃകയായി കേരളം

സംസ്ഥാനം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. 2020 മാർച്ച് 22 ന് ജനതാ കർഫ്യൂ ആചരിക്കുകയും , തുടർന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് പോവുകയും ചെയ്തു. 8 മണി പ്രസ്താവനയിലൂടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും , എങ്ങിനെ നേരിടണമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം, പിറ്റേ ദിവസം മുതൽ രാജ്യത്ത് പലയിടങ്ങളിലും, ഭക്ഷണമില്ലാതായ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

അന്നു മുതൽ രാജ്യത്തിന് മുന്നിൽ നടന്ന് കേരളം മാതൃകയായി, ഇതിനെ നേരിട്ടു… 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. റേഷൻ കാർഡിന്റെ വർണ്ണ ഭേദമന്യേ, സൗജന്യറേഷൻ നടപ്പിലാക്കി, മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യം ഉറപ്പുവരുത്തി.

സാമൂഹിക സുരക്ഷ / കാർഷക പെൻഷൻ മുഴുവൻ വീടുകളിലും എത്തിച്ചു നൽകി.

തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുകയും, അവരുടെ ആരോഗ്യം ഉറപ്പുവരുത്താൻ എല്ലാ ക്യാമ്പുകളിലും മെഡിക്കൽ സ്ക്രീനിംങ്ങുംനടത്തി.

ലോകത്തിനു മാതൃകയായി ഒറ്റപ്പെട്ടുപോയ ആളുകൾക്ക് ഭക്ഷണം വിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകളും ,ജനകീയ ഹോട്ടലുകളും ആരംഭിച്ചു, ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകി.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി, നടത്തിയ സാമൂഹിക ഇടപെടലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്.

സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണം, ആരോഗ്യം, ആഭ്യന്തരവകുപ്പ് , ധനകാര്യം, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം നല്ല രീതിയിൽ നടന്നു.

2020 മാർച്ച് അവസാനവാരം മുതൽ ഏപ്രിൽ 30 വരെ നടത്തിയ പ്രവർത്തനങ്ങളെ കൊടുവള്ളി നിയോജക മണ്ഡലാടിസ്ഥാനത്തിൽ അവലോകനം ചെയ്യുമ്പോൾ 51604 റേഷൻ കാർഡുകളിലായി 802024 കിലോ ഭക്ഷ്യധാന്യങ്ങൾ റേഷൻ ഷോപ്പുകൾ വഴി വിതരണം ചെയ്തു.

29251 കുടുംബങ്ങളിലായി 17 കോടിയിലധികം രൂപ സാമൂഹിക സുരക്ഷ / കാർഷക പെൻഷനായി വീടുകളിലെത്തിച്ചു നൽകി.

കമ്മ്യൂണിറ്റി കിച്ചണുകളും ,ജനകീയ ഹോട്ടലുകളുംവഴി 55000 ൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

നിയോജകമണ്ഡലത്തിലെ 7783 അതിഥി തൊഴിലാളികൾക്ക് സിവിൽ സപ്ലൈസിൽ നിന്നുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്തു.

ജനങ്ങളുടെ ആവശ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട്, ജനങ്ങൾക്ക് മുന്നിൽ നടന്ന ഈ സർക്കാർ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയാണെന്ന്..
ലോകരാജ്യങ്ങൾ വിലയിരുത്തുന്നു ,

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996