1470-490

വ്യാപനത്തിൽ ഇന്ത്യ അതിവേഗം

കൊറോണവൈറസ് ബാധിതർ ഒരു ലക്ഷം കടന്ന ഇന്ത്യ ഏഷ്യയിൽ ഏറ്റവും വേഗതയിൽ രോഗം പടരുന്ന രാജ്യമാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോർട്ട്. 1,01,328 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേർ മരിക്കുകയും ചെയ്തു.
മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോൾ ഇന്ത്യ. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കിൽ 28 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോർട്ട് ചെയത അയൽ രാജ്യമായ പാകിസ്താനിൽ ഇതേ കാലയളവിൽ 19 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253