1470-490

കോട്ടക്കലിലെ മുഴുവൻ ഓട്ടോറിക്ഷകൾ ക്കും സൗജന്യ ഇന്ധനം.

കോട്ടക്കൽ . മോട്ടോർ തൊഴിലാളി യൂണിയൻ എസ്. ടി. യു കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റിയും ,ഇത്തിക്കൽ പെട്രോളിയവും സംയുക്തമായി കോട്ടക്കലിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും സൗജന്യ ഇന്ധനം നൽകി ,
         കഴിഞ്ഞ രണ്ട് മാസ കാലമായി ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായാണ് ഇത്തിക്കൽ പെട്രോളിയവുമായി സഹകരിച്ച്  “സ്റ്റാർട്ട് ദി ഓട്ടോ ” പദ്ധതി നടപ്പിലാക്കിയത് .
     കർശന നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ അനുമതി ലഭിച്ച മുറക്ക് കൂപ്പൺ വിതരണം എസ്.ടി.യു ദേശീയ കൗൺസിൽ അംഗം ജുനൈദ് പരവക്കൽ ഉൽഘാടനം ചെയ്തു ,മോട്ടോർ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അടുവണ്ണി മുഹമ്മദ് ,യൂണിയൻ ഭാരവാഹികൾ ആയ മൊയ്തീൻ കുട്ടി എന്ന മോൻ ,കുട്ട്യാലി ,എം .സി ബാപ്പുട്ടി ,ടി.മൊയ്തീൻ കുട്ടി ,കബീർ ,നൗഷാദ് ,റഷീദ് ,ടി.കെ ബഷീർ ,പി.ടി കുഞ്ഞീൻ ,സമദ് എന്നിവർ നേതൃത്വം നൽകി 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139