1470-490

ട്രോമാകെയർ വളണ്ടിയർമാർക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി


അരീക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് അരീക്കോട് യൂണിറ്റ് കമ്മിറ്റി കോവിഡ്19 കാലത്തും പോലീസിനെ സഹായിച്ച് നിസ്വാർത്ഥ സേവനം നടത്തിയ ട്രോമാകെയർ വളണ്ടിയർമാർക്ക് ഭഷ്യധാന്യ കിറ്റുകൾ നൽകി. യൂണിറ്റ് പ്രസിഡണ്ട് ടി സി ഷാഫി അധ്യക്ഷത വഹിച്ചു. അരീക്കോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.വി.ദാസൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി എ നാസർ, ഏറനാട് മണ്ഡലം പ്രസിഡണ്ട് അൽമോയ റസാഖ് ജനറൽസെക്രട്ടറി സുൽഫി മഞ്ചേരി, ട്രഷറർ ഹംസ വെള്ളേരി, പ്രസ്സ് ഫോറം പ്രസിഡണ്ട് അബ്ദുറഹ്മാൻ കാരങ്ങാടൻ എം.പി. സബീൽ, ശരീഫ് കളത്തിങൽ, കെ.പി.എം ഹാരിസ്, നസീബ് ഹെന്ന,എൻ.ടി.ആസിഫ് ട്രോമാ കെയർ ഭാരവാഹികളായ സുന്ദരൻ, ടി.അനുരൂപ്, മുഹമ്മദ് സംസാരിച്ചു’

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139