1470-490

ഭക്ഷണ ധാന്യ-പലവ്യഞ്ജന-പച്ചക്കറി കിറ്റുകൾ നൽകി പ്രവാസി മലയാളി.

4200 കുടുംബങ്ങൾക്ക് ഭക്ഷണ ധാന്യ – പല വ്യഞ്ജന – പച്ചക്കറി കിറ്റുകൾ നൽകി പ്രവാസി മലയാളി.

വളാഞ്ചേരി:21 ലക്ഷം രൂപയാണ് വലിയ കുന്ന് സ്വദേശിയും, പ്രവാസിയുമായ കെ.എം.അബ്ദുൽ നാസിർ ഇതിനായി ചിലവഴിച്ചത്.
ഒരു കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് ആവശ്യമായ 17 ഇനം വസ്തുക്കളാണ് കിറ്റിൽ ഉള്ള ടക്കം ചെയ്തിട്ടുള്ളത്.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ 5907 കുടുംബങ്ങളാണുള്ളത്. ഇതിൽ 4200 കുടുംബങ്ങൾ ക്കാണ് കിറ്റുകൾ നൽകിയത്.
ഉള്ളവർ ഇല്ലാത്തവർക്ക് നൽകാൻ പ്രചോദനം ഉണ്ടാക്കുക എന്നതുകൂടി എന്റെ പ്രവൃത്തി കൊണ്ട് ലക്ഷ്യം വെക്കുന്നുണ്ടണ് കെ.എം.അബ്ദുൾ നാസർ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ ബ്രയ്ക്ദി ചെയ്ൻ ‘ ക്യാംപയിന്നും കിറ്റു വിതരണത്തോടൊപ്പം കോൺഗ്രസ്സ് വളണ്ടിയർമാർ നടത്തിയിരുന്നു. കോട്ടൺ തുണി സഞ്ചിയിൽ ബ്രയ്ക്ദി ചെയ്ൻ സന്ദേശം ആലേഖനം ചെയ്താണ് കിറ്റുകൾ നൽകിയിരുന്നത്.
കോൺഗ്രസ്സ് കുടുംബത്തിൽ പിറന്നതിനാൽ കോൺഗ്രസ്സിന്റെ ആശയത്തോടും, ശൈലിയോടുമാണ് താൽപ്പര്യമെന്നും, അതു കൊണ്ടാണ് കെ.ടി.മൊയ്തുവിന്റെ നേതൃത്വത്തിലുള്ള മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയെ കിറ്റു വിതരണച്ചുമതല ഏൽപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുറമണ്ണൂർ 6, 7, വാർഡുകളിലെ വിതരണത്തോടെ കിറ്റു വിതരണം അന്തിമഘട്ടത്തിലാണ്. വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കെ.എം.അബ്ദുൽ നാസറിന്റെ ഇളയ മകൻ – മാഹിർ അബ്ദുൽ നാസിർ നിർവ്വഹിച്ചു.ഡി.സി.സി.സെക്രട്ടറി പി.സി.എ.നൂർ, മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.സുരേഷ്, മണ്ഡലം ഭാരവാഹികളായ പി.സുധീർ, ഇ.കെ.രാജു, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ബിനീഷ് മങ്കേരി, ബിജുകുട്ടൻ ,അനീസ് കോട്ടപ്പുറത്ത്, ബാബു പുറമണ്ണൂർ എന്നിവർ സമാപന വിതരണ പരിപാടികളിൽ പങ്കാളികളായി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253