1470-490

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സോയിൽ റെസിസ്റ്റിവിറ്റി ടെസ്റ്റിൻ്റെ പേരിൽ മാരക കൊള്ളയടി

വെള്ളാനകളുടെ നാട് – പരമ്പര – part – 3

കാശ് കൊടുത്തില്ലെങ്കിൽ എർത്തിൻ്റെ എണ്ണം കൂട്ടും

ടി.പി ഷൈജു തിരൂർ

വ്യവസായം തുടങ്ങുന്നവരിൽ നിന്ന് എങ്ങനെയൊക്കെ പണം തട്ടാമെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിലെ വെള്ളാനകൾക്ക് നന്നായി അറിയാം. സ്വന്തം ചുമതലയിൽപ്പെടില്ലെങ്കിലും ഇത്തരം പരിശോധനകൾ നടത്താൻ നിർബന്ധം പിടിക്കുന്നതിനു പിന്നിൽ ലക്ഷ്യം കൈക്കൂലി തന്നെ ‘

സോയിൽ ടെസ്റ്റിന് പിന്നിലെ ചേതോവികാരങ്ങൾ

1, സോയിൽ ടെസ്റ്റ് ചെയ്യുന്നതിന് ബിൽഡറിൽ നിന്നും പണം കിട്ടും,
2, സോയിൽ ടെസ്റ്റ് കഴിഞ്ഞാൽ  ബിൽഡറുടെ ചിലവിൽ സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കിട്ടും.
3, സോയിൽ ടെസ്റ്റ്  കഴിഞ്ഞാൽ ഓഫീസിലേക്ക് വരാതെ നേരെ വീട്ടിലേക്ക് പോകാം, ഒരു മേലോഫിസറും ചോദിക്കില്ല.
4, ബിൽഡറുടെ ചിലവിൽ മുന്തിയ തരം കാറിൽ ഉദ്യോഗസ്ഥന്മാർക്ക് വീടുകളിൽ എത്താം.

സോയിൽ ടെസ്റ്റ് ചെയ്യുന്നതിന് 1,105/- രൂപ അടച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കുകയാണ് രീതി, തുടർന്ന് ഹാർഡ് കോപ്പി ഇലക്ടറിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസിൽ നേരിട്ട് എത്തിക്കണം. ടെസ്റ്റ് നടത്തണമെങ്കിൽ ഫീ കൂടാതെ ഓഫീസിലെ ക്ലാർക്കുമാരുൾപ്പടെ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, സ്‌കിൽഡ് അസിസ്റ്റന്റ് എന്നിവർക്കുള്ള കൈക്കൂലി, ടാക്സി ഫെയർ, ഭക്ഷണം എന്നിവയ്ക്കായി അവർ ചോദിക്കുന്ന വൻ തുക വേറെയും ചിലവാക്കണം, ഈ തുക നൽകിയില്ലെങ്കിൽ അപേക്ഷകന് അമിത ചെലവുണ്ടാക്കാനുളള വഴി ഏമാൻമാർക്കറിയാം. സോയിൽ റെസിസ്റ്റിവിറ്റി ടെസ്റ്റ്  ചെയ്തതിന്റെ വാല്യൂ 10 ഇരട്ടി വരെ കൂട്ടി എഴുതി സർട്ടിഫിക്കറ്റ് നൽകിയാണ് അപേക്ഷകന് പണി കൊടുക്കുക ‘ എന്നാൽ ഈ പണി വേണ്ട രീതിയിൽ ചെയ്യാനും ഉദ്യോഗസ്ഥർക്കറിയില്ല’
(സോയിൽ റെസിസ്റ്റിവിറ്റി ടെസ്റ്റ് എട്ട് ദിശകളിലായി ചെയ്യണമെന്നാണ് ചട്ടം’ ഇത് ചെയ്യാനും ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നതാണ് വാസ്തവം)
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ എർത്തിൻ്റെ എണ്ണം കൂടും. അതുമൂലം കൂടുന്ന  ഓരോ ഏർത്തിനും 20,000/- രൂപ വീതമാണ് അധിക ചെലവ്’ ചുരുക്കത്തിൽ ഏമാൻമാരോട് ഇടഞ്ഞാൽ ഏകദേശം 2,00,000 ത്തോളം രൂപ വരെ അധിക ചെലവു വരും.  ഇനി ഉദ്യോഗസ്ഥർ വരണമെങ്കിൽ ചില വാല്യക്കാരെയും അപേക്ഷകർ തന്നെ ഒരുക്കണം’ പുല്ലുവെട്ടി യന്ത്രവും ഒരു കൂലിപ്പണിക്കാരനുമുണ്ടായാലേ പരിശോധനയ്ക്ക് വരൂ. മാത്രമല്ല ടെസ്റ്റ് ചെയ്യുന്നിടത്ത് contractor / supervisor ഉണ്ടായിരിക്കണം .ഇതൊന്നും ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ തിരിച്ചുപോകും.

സോയിൽ റെസിസ്റ്റിവിറ്റി ടെസ്റ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചെയ്യുന്നതുകൊണ്ട് ബിൽഡറുടെ പ്രധാനപ്പെട്ട ചിലവുകൾ തീരുന്നില്ല. സോയിൽ ടെസ്റ്റ് കഴിഞ്ഞതിന്റെ പ്രധാനഭാഗം KSEB സബ്സ്റ്റേഷൻ മുതൽ സൈറ്റിൽ ഉപയോഗിക്കുന്ന എക്വിപ്മെന്റ് വരെയുള്ള Fault level calculation ഡിസൈൻ ചെയ്യുന്നത് contractor  ആണ്, ഇതനുസരിച്ച് ആവശ്യമുള്ള ഏർത്തുകൾ സ്ഥാപിച്ച് ടെസ്റ്റ് ചെയ്ത് കാണിച്ചു നൽകി ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ തൃപ്തിപ്പെടുത്തണം. എന്നാലേ ഓർഡർ നൽകൂ. (ഇതെല്ലാം ഇഐയുടെ  ചുമതലയാണ് ‘ അതാണ് കോൺട്രാക്ടറെ കൊണ്ട് ചെയ്യിക്കുന്നത് )

Fault level calculation ഡിസൈൻ ചെയ്യുന്നതും, വർക്ക് ചെയ്യുന്നതും കോണ്ട്രാക്ടർ തന്നെയാണ് ‘ പ്രസ്തുത പ്രവൃത്തികൾ നിയമം നിർദ്ദേശിക്കുന്ന തരത്തിൽ പൂർത്തിയാക്കി അപകടം വരില്ല എന്ന്‌ ഉറപ്പുവരുത്തുന്ന ടെസ്റ്റുകൾ ചെയ്ത് റിസൾട്ട് നൽകുകയും ചെയ്യുന്നത് കോൺട്രാക്ടറാണ് ‘
പിന്നെന്തിനാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സോയിൽ ടെസ്റ്റ് ചെയ്യുന്നത് ‘ സോയിൽ ടെസ്റ്റ് ചെയ്യുന്നതിനായി അനാവശ്യമായി പണചിലവുകൾ ഉണ്ടാക്കുന്നത് ‘  അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ചും, തെറ്റായി സോയിൽ ടെസ്റ്റ് ചെയ്ത് റിസൾട്ട് നൽകിയും, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്തിനാണിങ്ങനെ ജനത്തെ വഞ്ചിക്കുന്നത്-
അപേക്ഷകൻ്റെ ഇലക്ട്രിക്കൽ consultant / contractor  എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിനായി സോയിൽ ടെസ്റ്റ് ചെയ്ത് എത്ര എർത്ത് വേണമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. അതനുസരിച്ചാണ് അപേക്ഷ ക കരാർ നൽകുന്നതും, എന്നിട്ടും ‘അനാവശ്യ ചിലവുകൾ ഉണ്ടാക്കുകയാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരെന്നാണ് ആക്ഷേപം. സോയിൽ ടെസ്റ്റ് നിർത്തലാക്കാൻ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ഉടനെ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് വ്യാപാരികളുടെയും വ്യവസായികളുടെയും ആവശ്യം’ കൂടാതെ മറ്റ് ”ഇൻസ്പെക്ഷനുകളായ ലിഫ്റ്റ്, പീരിയോടിക്കൽ എന്നിവ CEA റെഗുലഷൻ (MRSES)2010 (30), അനുസരിച്ച് 5 വർഷം എന്നുള്ളത് മാറ്റി 1 വർഷമാക്കി കുറച്ച് വ്യവസായികളെ ഈ വെളളാനകളിൽ നിന്നും സർക്കാർ രക്ഷിക്കണം’  5 വർഷത്തെ ഇൻസ്പെക്ഷൻ ഒരു വർഷമാക്കാൻ
കേരള സർക്കാരിനെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ സംയുക്ത യൂണിയനുകൾ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെന്നും ഇവർ ആരോപിക്കുന്നു, ഇതിനെ മറയാക്കിയാണ് വ്യവസായികളെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ കൊള്ളയടിക്കുന്നത് ‘  കെ എസ് ഇ ബി റോഡരികിലും ജനവാസ കേന്ദ്രങ്ങളിലുമുൾപ്പടെ സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറുകൾക്കൊന്നും ഇത്തരത്തിൽ ഒരു സോയിൽ റെസിസ്റ്റിവിറ്റി ടെസ്റ്റും നടത്താതിരിക്കുമ്പോഴാണ് ഇതേ കാര്യം ഉന്നയിച്ച് വ്യവസായം തുടങ്ങാൻ വരുന്നവരെ ദ്രോഹിക്കുന്നത്
ഈ പരിതാപകരമായ സാമ്പത്തിക സാഹചര്യത്തിൽ ഇനിയും ഈ വെളളാനകളുടെ അഴിമതി തുടർന്നാൽ കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങുകയെന്നത് അസാധ്യമാകും. പല വ്യവസായങ്ങളും കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഈ വെളളാനകളുടെ ചൂഷണം മൂലമാണ് ‘ അതു കൊണ്ട് തന്നെ വ്യവസായ സൗഹൃദമായ കേരളം കെട്ടിപ്പടുക്കാൻ സർക്കാൻ ആദ്യം ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് എന്ന വെള്ളാന യെ തളച്ചേ തീരൂ-

Comments are closed.