1470-490

അഹമ്മദാബാദ് മരണത്തിൻ്റെ നഗരം

ഗുജറാത്തിലെ അഹമ്മദാബാദ് കോവിഡ് പ്രേത നഗരമാകുന്നു ‘ കോവിഡ് മരണത്തിന്റെ 80 ശതമാനവും അഹമ്മദാബാദിൽ . പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പാളിച്ചകളാണിവിടെ കാണുന്നത് ‘ സിവിൽ ആശുപത്രിയിൽ എത്തിച്ച വെന്റിലേറ്ററുകൾ ആധുനികമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു’ വലിയ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് സർക്കാർ. 1200 കിടക്കകളുള്ള സിവിൽ ആശുപത്രിയാണ് സർക്കാരുടമസ്ഥതയിലുള്ള നഗരത്തിലെ മുഖ്യ കോവിഡ് ചികിത്സാലയം.

ഞായറാഴ്ചവരെ സംസ്ഥാനത്ത് മരിച്ച 659 കോവിഡ് രോഗികളിൽ 524 പേരും അഹമ്മദാബാദിലാണ്. നിലവിൽ 8500-ലധികം രോഗികളുമുണ്ട്. മേയ് അഞ്ചിന് മരണനിരക്ക് 5.8 ശതമാനമായിരുന്നെങ്കിൽ മൂന്നുദിവസമായി ആറു ശതമാനത്തിലേറെയാണ്. പഴയ നഗരപ്രദേശത്താണ് തീവ്രതയേറെയെങ്കിലും പടിഞ്ഞാറൻ മേഖലയിലേക്കും രോഗം വ്യാപിക്കുന്നുണ്ട്. ഞായറാഴ്ച മരിച്ച 31-ൽ അഞ്ചുപേർ ഇവിടെനിന്നുള്ളവരാണ്. 14 പേർ മറ്റു രോഗങ്ങളില്ലാത്തവരുമാണ്.

സിവിൽ ആശുപത്രിയിലെ അനാസ്ഥകൾ ദിവസവും പുറത്തുവരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗണപത് മക്വാന(65) എന്ന കോവിഡ് രോഗിയെ ബസ് സ്റ്റോപ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒരു സ്ത്രീയെ വാർഡിൽനിന്ന് കാണാതായി നാലുമണിക്കൂറുകഴിഞ്ഞ് കക്കൂസിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നു മണിക്കൂർ ഗുരുതര സ്ഥിതിയിൽ കിടന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങൾ മറ്റുരോഗികൾ ശനിയാഴ്ച രാത്രി ചിത്രീകരിച്ചിരുന്നു. ഇവർ അടുത്തദിവസം മരിച്ചു. ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. പോർബന്തറിൽനിന്ന് അർബുദചികിത്സയ്ക്കു വന്ന പ്രവീൺ ബരിദൻ (54) എന്ന രോഗിയെ കോവിഡ് പരിശോധനയ്ക്ക് മേയ് നാലിനു പ്രവേശിപ്പിച്ചതാണ്. അടുത്ത ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയ മകനോട് വിവരങ്ങൾ അറിയിക്കാമെന്നു മാത്രം പറഞ്ഞു. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടപ്പോഴാണ് അഞ്ചാംതീയതിതന്നെ രോഗി മരിച്ചെന്നും മൃതദേഹം മോർച്ചറിയിലാണെന്നും വെളിപ്പെടുത്തിയത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253