1470-490

സി പി ഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സമരം നടത്തി

ഗുരുവായൂർ : കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കുക, കോവിഡ് പ്രതിരോധ പ്രവർ ത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഗുരുവായൂർ ലോക്കൽ കമ്മിറ്റി എസ് ബി ഐ ശാഖയ്ക്കു മുമ്പിൽ സമരം നടത്തി. സി പി ഐ ജില്ല കമ്മിറ്റി അംഗം സി വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എ ജേക്കബ്ബ് അധ്യക്ഷനായി. എൻ പി നാസർ, എ ഐ വൈ എഫ് മേഖല സെക്രട്ടറി ടി. ബാലഗോപാൽ , കെ ശിവശങ്കരൻ, ആർ എച്ച് യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139