1470-490

കോവിഡ് പാക്കേജ്, കേന്ദ്ര സർക്കാറിനെതിരെ സി പി.ഐ പ്രതിഷേധം

കക്കട്ടിൽ നടന്ന പ്രതിഷേധ പരിപാടി സി പി.ഐ. ജില്ല എക്സ്ക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കോവിഡിൻ്റെ മറവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിലൂടെ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളും പ്രതിരോധ മേഖല ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിനെതിരെ സി പി ഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ട് സബ് പോസ്റ്റാഫീസിനു മുമ്പിൽ നടന്ന മാർച്ചും ധർണ്ണയും ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.വി വി പ്രഭാകരൻ, റീന സുരേഷ്, ടി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂളക്കൂൽ ടെലിഫോൺ എക്സേ ചേഞ്ചിനു മുന്നിൽ നടന്ന ധർണ്ണ കുറ്റ്യാടി മണ്ഡലം സിക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു.കെ സത്യൻ അധ്യക്ഷത വഹിച്ചു.സി രാജീവൻ, ഒ പി രാഘവൻ, പി സുനിൽ കുമാർ, എൻ പി കുഞ്ഞിരാമൻ, ടി  കുമാരൻ എന്നിവർ പ്രസംഗിച്ചു.കുറ്റ്യാടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ മണ്ഡലം കമ്മിറ്റി മെമ്പർ വി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി രാജൻ അധ്യക്ഷനായിരുന്നു.കെ ചന്ദ്രമോഹനൻ, പി കെ സുരേഷ്, യു കെ നാസർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253