1470-490

സി പി ഐ പ്രതിഷേധ സമരം

ഗുരുവായൂർ : സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി, കോവിഡ് പ്രതിരോധ വിഹിതത്തിൽ കേരളത്തോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണന അവസാനിപ്പിക്കുക, ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽദിനങ്ങൾ വർധിപ്പിക്കുക,വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൂക്കോട് ലോക്കൽ കമ്മിറ്റി കോട്ടപ്പടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . പൂക്കോട് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി രാജീവ് താഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ അനീഷ്‌മ ഷനോജ്, എ ഐ വൈ എഫ് മേഖല പ്രസിഡന്റ് വിവേക് വിനോദ്, എ ഐ എസ് എഫ് മേഖല സെക്രട്ടറി അതുൽ വത്സരാജ്, മണി വാഴപ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139