1470-490

സി.പി.ഐ. ബി.എസ്.എൻ.എൽ. ഓഫീസ്‌ ഉപരോധിച്ചു.

കോവിഡ് പ്രതിരോധ വിഹിതത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ. രാജ്യ വ്യാപകമായി സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ടാണശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസ്‌ ഉപരോധിച്ചു. ലോക്കൽ സെക്രട്ടറി ശിവൻ വാക, ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ. ടി.യു.സി. മണലൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനിൽ ആട്ടയൂർ അധ്യക്ഷനായി. എ.ഐ.വൈ.എഫ്.മേഖല പ്രസിഡന്റ് വിനേഷ് മാസ്റ്റർ, സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം ദാമോദരൻ വടുതല ലിയോൺ ജോൺസൺ എന്നിവർ സംസാരിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് സമരം നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223