1470-490

സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്.
പോസിറ്റീവ് ആയവരില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേര്‍ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ഓരോ ആളുകൾ വീതം വന്നു. സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. 142 പേര്‍ ചികിൽസയിലുണ്ട്. 72,000 പേർ നിരീക്ഷണത്തിലുണ്ട്. 71,545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 45,527 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270