കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗര കേന്ദ്രത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.മന്ത്രി എ.സി മൊയ്തീനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്വാറന്റയിനീല് പോകാതെരക്ഷപ്പെടുത്തിയ പിണറായി സര്ക്കാരിന്റെനടപടിയില് പ്രതിഷേധിച്ച് ടി.എന്‍ പ്രതാപന്, എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ നടത്തുന്ന നിരാഹര സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സത്യാഗ്രഹ സമരം.ഡി. സി. സി സെക്രട്ടറി ബിജോയ് ബാബു സമരം ഉദ്ഘാനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍ അധ്യക്ഷനായിരുന്നു. സാമൂഹിക അകലം പാലിച്ച് നടത്തിയ സമരപരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.എസ് പോള്‍, അഡ്വ.സി.ബി രാജീവ്, ബിജു.സി.ബേബി, കെ.എ. ജ്യോതിഷ് ,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിധീഷ് ചൊവ്വന്നൂര്‍, ഉണ്ണി ഏറത്ത്, വര്‍ഗ്ഗീസ് ചൊവ്വന്നൂര്‍, ലബീബ് ഹസന്, എന്‍.കെ അബ്ദുള്‍ മജീദ്, എം.എം അലി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Comments are closed.