1470-490

വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം


കൊടുവള്ളി നിയോജക
മണ്ഡലത്തിൽ ഇന്ന് 17 പേരാണ് പുതിയതായി നിരീക്ഷണത്തിലായിരിക്കുന്നത്. 10 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. കൂടാതെ ഓമശ്ശേരിയിലെ താലൂക്ക് കൊറോണാ കെയർ സെന്ററിൽ നിന്നും രണ്ടുപേരെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. CCC യിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 25 ആയി. ഇവരുൾപ്പെടെ 37 പേർ വിദേശത്ത് നിന്നും, 274 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി നിയോജകമണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ ഒരാളും, മറ്റു ജില്ലകളിൽ നിന്നും വന്ന 12 പേരുമുൾപ്പെടെ ആകെ 326 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇവരിൽ അഞ്ചു വയസിനു താഴെ പ്രായമുള്ള 14 കുട്ടികളും ,നാല് ഗർഭിണികളും ഉൾപ്പെടും.

ഉംപുണ്‍ ചുഴലിക്കാറ്റിന്‍റെ പ്രതിഫലമായി ശക്തിപ്പെട്ട മഴ ആരോഗ്യരംഗത്ത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളങ്ങൾ കൊതുകുകൾ പെരുകുന്നതിനും. ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ വ്യാപിക്കുന്നതിനും ഇത് ഇടവരുത്തും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമുക്കതിജീവിക്കണം ഈ പ്രതികൂല സാഹചര്യവും…

സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നമ്മൾ അതിജീവിക്കും..

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069