1470-490

ചാലക്കുടി പള്ളി റോഡില്‍ വെള്ളക്കെട്ട്

ചെറിയൊരു വേനല്‍ മഴ പെയ്തപ്പോഴേക്കും ചാലക്കുടി പള്ളി റോഡില്‍ വെള്ളക്കെട്ടും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമായി. റോഡ് കോണ്‍ക്രീറ്റ് കട്ട വിരിച്ച് ഭംഗിയാക്കി എങ്കിലും സമീപത്തെ കാനകളിലൂടെ വെള്ളം ഒലിച്ച് പോകുവാന്‍ ശരിയായ സൗകര്യമില്ലാത്ത അവസ്ഥയാണ് റോഡും, സമീപത്തെ കടകളുടെ ഉയരവും ഒരെ നിരപ്പിലായത്തോടെ കാനയില്‍ വെള്ളം നിറഞ്ഞാല്‍ സമീപത്തെ കടകളിലേക്ക് വെള്ള കയറുന്ന സ്ഥിതിയായിരിക്കുകയാണ് വേനല്‍ മഴയില്‍ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷങ്ങളില്‍ റോഡരികിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത അവസ്ഥയാക്കും. കാനകളിലൂടെ വെള്ളം ശരിയായ രീതിയില്‍ ഒലിച്ചു പോകുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് റോഡിലെ വെളള്ളക്കെട്ടിന് അടിയന്തിര പരിഹാരം കാണുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാവണമെന്ന് പള്ളിറോഡിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253