1470-490

അഗതി ക്യാമ്പ് അവസാനിപ്പിക്കുന്നു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ  പ്രഖ്യാപിച്ചതിനെ തുടർന്ന് കടത്തിണ്ണകളിലും കെട്ടിട വരാന്തകളിലും അന്തിയുറങ്ങിയിരുന്ന അനാഥരും അഗതികളുമായ 36 പേർക്ക് രണ്ടുമാസമായി നഗരസഭ കുന്നംകുളം ഗവൺമെൻറ് ബോയ്സ് സ്കൂൾ ഒരുക്കിയ ക്യാമ്പ്  ഇന്ന് അവസാനിപ്പിക്കുന്നു.ബസ്സ് സ്റ്റാൻ്റിലും തെരുവോരങ്ങളിലും കിടന്നുറങ്ങിയവരെയും ലോക് ഡൗൺ മൂലം ദൈനംദിന സഞ്ചാരം തടസ്സപ്പെട്ട വരെയുമാണ് നഗരസഭാധികൃതർ ക്യാമ്പിൽ  താമസിപ്പിച്ചത്. പലരെയും  വാഹനങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും  ബലമായി ക്യാമ്പിലേക്ക്കൊണ്ടുവരികയായിരുന്നു. തെരുവ് സർക്കസ് കാരൻ മുതൽ   മാനസികനില തെറ്റിയ തളി ക്ഷേത്രത്തിലെ പൂജാരിയെന്ന് പറയുന്നവർ വരെ  അഗതിമന്ദിരത്തിലെ അന്തേവാസികളായിരുന്നു. ക്യാമ്പിലെത്തിയ രണ്ട് മാനസികരോഗികളെ നഗരസഭാധികൃതർ  മാസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ആറ് പേർ അതിഥി തൊഴിലാളികളായിരുന്നു.  വർഷങ്ങളായി തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നും  കുന്നംകുളത്തെത്തി സ്വകാര്യ കെട്ടിട വരാന്തയിൽ അന്തിയുറങ്ങിയിരുന്ന 16 തമിഴ്നാട്ടുകാരും ക്യാമ്പിലെ താമസക്കാരായിരുന്നു. ക്യാമ്പിൽ താമസിക്കുമ്പോഴും ഇവർക്ക് നഗരസഭ തൊഴിലും ഭക്ഷണവും നൽകി. മാർച്ച് 28നാണ് ക്യാമ്പ് ആരംഭിച്ചത്. ഭാര്യയുമായി പിണങ്ങി നാടോടിയെ പോലെ അലഞ്ഞു നടന്നിരുന്ന മധ്യവയസ്കന് 15 വർഷത്തിന് ശേഷം ഭാര്യയും മക്കളുമായി ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹവും പ്രകടമായിരുന്നു. ക്യാമ്പിലെ  മൂന്നു പേരെ വീട്ടുകാർ വന്ന് കൊണ്ടുപോയി. ക്യാമ്പ് അവസാനിപ്പിച്ചാലും  അനാഥരെയും അഗതികളെയും ഇനി തെരുവിലേക്ക് തിരിച്ചയക്കില്ലന്നും ഇവർക്കെല്ലാം സുരക്ഷിതമായ കേന്ദ്രങ്ങളിൽ താമസിപ്പിക്കുമെന്നും  ചെയർപേഴ്സൺ സീതരവീന്ദ്രനും സെക്രട്ടറി കെ കെ മനോജും പറഞ്ഞു. കുന്നംകുളം ഭിക്ഷാടന വിമുക്ത നഗരമാക്കി മാറ്റുവാനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാകുമെന്ന് അവർ വ്യക്തമാക്കി. രണ്ടു മാസക്കാലത്തെ അഗതിമന്ദിരത്തിലെ ജീവിതം ആസ്വദിച്ച് ശേഷമാണ് 36 പേരും മടങ്ങുന്നത്.നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്നുനേരവും ഭക്ഷണവും  വൈദ്യപരിശോധനയും ക്യാമ്പിൽ ഒരുക്കിയിരുന്നു. ഈസ്റ്ററിന് ചിക്കൻ ബിരിയാണിയും വിഷുവിന് പായസവും വിളമ്പിയത് അവരുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ നിമിഷങ്ങളായിരുന്നു.  കോറോണ ദുരന്തം മനുഷ്യരെ വലുപ്പചെറുപ്പമില്ലാതെ അടുപ്പിച്ചുവെന്നതാണ് ക്യാമ്പ് നൽകുന്ന സന്ദേശം.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139