1470-490

ബംഗാളിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച 35 പേരെ തിരിച്ചയച്ചു

പരപ്പനങ്ങാടി: കോവിഡ്ൻ്റ പശ്ചാതലത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ സൈക്കിളിൽ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലീസ് തഞ്ഞു താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. ഇന്ന് പുലർച്ചെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ 35 ബംഗാൾ സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് പുറപ്പെട്ടിരുന്നത്.ഇതിനായി 35 സൈക്കിൾ പുതിയതായി വാങ്ങിയായിരുന്നു യാത്ര. ഇവർ കൂട്ടമായി പോവുന്നത് കണ്ട താനൂർ പോലീസാണ് വൈലത്തൂരിൽ വെച്ച് ഇവരെ തടഞ്ഞത്.പിന്നീട് ഇവരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പോലീസ് ചെട്ടിപ്പടിയിലെ വാടക കോട്ടേഴ്സിൽ എത്തിക്കുകയുമായിരുന്നു. ആയിരക്കണക്കിന് കിലോമീറ്റർ താണ്ടാൻ ഇവരെ പ്രേരിപ്പിച്ചത് നാട്ടിലേക്ക് പോവാനുള്ള സംവിധാനം ഇല്ലാതായാതാണ് ഈ സാഹസത്തിന് മുതിർന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223