1470-490

ആയുർവേദ ആശുപത്രിയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകി

എടപ്പാൾ:- വട്ടംകുളം പഞ്ചായത്തിന്‌ കീഴിൽ നടുവട്ടത്ത്‌ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവ്വേദ ആശുപത്രിക്ക്‌ സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ മൂന്ന് സെന്റ്‌ സ്ഥലം സൗജന്യമായി ലഭിച്ചു. നടുവട്ടത്ത്‌ മാണിപറമ്പിൽ അബ്ദുലു ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ മാതാ,പിതാക്കളുടെ പേരിലുള്ള മാണിപറമ്പിൽ മുഹമ്മദ്‌ & ആമിന സ്മാരക ട്രസ്റ്റാണ്‌ സ്ഥലം സൗജന്യ്മായി നൽകിയിരിക്കുന്നത്‌.സ്ഥലം പഞ്ചായത്തിന്‌ സൗജന്യമായി നൽകുന്ന രേഖകൾ ട്രസ്റ്റി എം.പി അബ്ദുലു കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ സെക്രട്ടറി ബാബുരാജിന്‌ കൈമാറി.പഞ്ചായത്ത്‌ പ്രസ്തുത സ്ഥലത്ത്‌ നിർമ്മിക്കുന്ന കെട്ടിടത്തിന്‌ ട്രസ്റ്റിന്റെ പേര്‌ നൽകാൻ പഞ്ചായത്ത്‌ ഭരണ സമിതി യോഗം തിരുമാനിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139