1470-490

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെതിരെ വക്കീൽ നോട്ടിസ്.

പരപ്പനങ്ങാടി: കോൺഗ്രസ് നെടുവ മണ്ഡലം പ്രസിഡൻ്റ് പി.ഒ.സലാമിനെതിരെ വക്കീൽ നോട്ടീസ്.സമൂഹ മാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് പരപ്പനാട് ഡവലപ്മെൻ്റ് ഫോറം ( പി.ഡി.എഫ്) ജന.സെക്രട്ടറി അബ്ദുൽ റഹീം തോട്ടത്തിലാണ് ഹൈക്കോടതി അഭിഭാഷകൻ സി.ജെ.ആൻ്റണി ലോയ ഡ് മുഖേന വക്കീൽ നോട്ടീസയച്ചത്. താൻ അഴിമതിക്കാരനാണെന്നും, അനധികൃതമായി കാര്യ ലാഭത്തിന് വേണ്ടി ചെക്ക് വാങ്ങിയതിന് തെളിവുണ്ടെന്നും, മാനസിക രോഗിയാണെന്നും പറഞ്ഞ് തന്നെ സലാം സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയിട്ടുണ്ടെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. സലാമിൻ്റെ ഭാര്യ കൗൺസിലർ റസിയയുടെ വാട്സ് ആപ് നമ്പറിൽ നിന്നാണ് സലാം സംസാരിച്ചതെന്നും നോട്ടീസിൽ പരാമർശമുണ്ട്. സലാം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നും, മാപ്പ് പറയണമെന്നും അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.

Comments are closed.