1470-490

വനവിഭവങ്ങള്‍ വില്‍പ്പനയില്ല

വനവിഭവങ്ങള്‍ വില്‍പ്പനയില്ല ലക്ഷങ്ങളുടെ വന വിഭവങ്ങള്‍ വനം വകുപ്പിന്റെ കീഴില്‍ കെട്ടി കിടക്കുന്നു.ലോക്ക് ഡൗണ്‍ പ്രഖ്യാപ്പിച്ചതോടെയാണ് വന വിഭങ്ങളുടെ വില്‍പ്പന പ്രതിസന്ധിയിലായത്. ചാലക്കുടി റെയ്ഞ്ചിന്റെ കീഴിലുള്ള ചെട്ടിക്കുളം സൂക്ഷിപ്പ് കേന്ദ്രത്തില്‍ ഏകദേശം ആയിരത്തോളം കിലോ തേനാണ് വില്‍ക്കുവാന്‍ കഴിയാതെ സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഒരു കിലോ തേനിന് അറൂനൂറ്റിയമ്പത് രൂപയാണ് വില. ആദിവാസി സമൂഹത്തെ സംരക്ഷിക്കുവാനായി വി. എസ്. എസ് വഴി ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്ന വന വിഭവങ്ങള്‍ വനംവകുപ്പിന്റെ കീഴിലുള്ള വനശ്രീ വില്‍പ്പന ശാല വഴിയാണ് വിറ്റിരുന്നത്. ആദിവാസികള്‍ക്ക് മൂന്‍കൂര്‍ പണം നല്‍കിയാണ് വന വിഭവങ്ങള്‍ ശേഖരിക്കന്നത്. വിഭവഭങ്ങള്‍ വില്‍പ്പന നടക്കാത്ത കാരണം വനം വകുപ്പിന് വലിയ സാമ്പത്തീക ബാധ്യതയാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള എഫ്. ബി. എ വഴിയാണ് വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നത്. തേനിന് പുറമെ, ചെറുതേന്‍, തേന്‍ മെഴുക്, തെളി, ജാതി പത്രി, ഓരില, കുറുന്തോടി, ഇഞ്ച.,പാട കിഴങ്ങ് തുടങ്ങിയവക്ക് പൂറമെ അപൂര്‍വ്വയിനം സസ്യങ്ങള്‍ വരെ ഇവര്‍ ശേഖരിക്കുന്നുണ്ട്. ആദിവാസി സമൂഹത്തെ സഹായിക്കുകയാണ് വന വിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതിന്റെ ലക്ഷ്യം. ഗുണമേന്‍മയുള്ള തേനും മറ്റും കിട്ടുവാന്‍ തന്നെ ബുദ്ധിമുട്ടുമ്പോഴാണ് ലക്ഷങ്ങള്‍ വില വരുന്ന തേനടക്കമുള്ള വിഭവങ്ങള്‍ വില്‍ക്കുവാന്‍ കഴിയാതെ വനം വകുപ്പ് പ്രതിസന്ധിയിലായിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം വില്‍പ്പന നടക്കുന്നില്ലെങ്കിലും ആദിവാസികളെ വനം വിഭവങ്ങള്‍ ശേഖരിക്കുവാന്‍ വിടാതെ ഇരിക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ച് തേനിന്റെ സീസണ്‍ കൂടിയാണ് വര്‍ഷക്കാലം ആവുന്നത് വരെ. വര്‍ഷക്കാലമായാല്‍ ചെറുതേനിന്റെ സീസണാണ്. ചാലക്കുടി റേഞ്ചിലുള്ള അഞ്ചോളം വരുന്ന വിഎസ്എസിന്റെ നേതൃത്വത്തിലാണ് വനവിഭവങ്ങള്‍ പ്രധാനമായി ശേഖരിക്കുന്നത്. ഏകദേശം ആയിരത്തോളം വരുന്ന ആദിവാസികളാണ് വന വിഭവങ്ങള്‍ ശേഖരിക്കുന്നത്. വില്‍പ്പന നടക്കാതെ വന വിഭവങ്ങള്‍ കേടുവന്നാല്‍ മുന്‍കൂറായി കൊടുക്കുന്ന പണം വനം വകുപ്പ് നഷ്ടമാക്കുന്നതാണ്. വനത്തില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വനവിഭവങ്ങള്‍ ആവശ്യമുള്ളവര്‍9446417176 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ വനവിഭവങ്ങള്‍ ലഭിക്കുന്നതാണ്

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270