1470-490

ടെലഗ്രാം വ്യാജന്മാരിൽ നിന്നും രക്ഷപ്പെടാം

VS Nihal

⭕ഈയിടെയായി ടെലഗ്രാമിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രാകൃത പ്രവർത്തിയാണ് വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ദുരുപയോഗങ്ങൾ. പരിഹാസവും,അപമാനിക്കലും,മോർഫിങ്ങും തുടങ്ങി ചൈൽഡ് പോൺ,ഭീഷണി തുടങ്ങിയവ വരെ നടത്താൻ വളരെയധികം എളുപ്പത്തിൽ കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു അപരവശം. അജ്ഞാതമായി നിന്ന് കൊണ്ട് തന്നെ പല സാമൂഹിക അനീതികൾക്ക് എതിരെ മാധ്യമ പ്രവർത്തനവും അന്വേഷണവും പരസ്യപ്പെടുത്താലും നടത്താം എന്ന ഖ്യാതി നേടിയ അതെ സൗകര്യം ഉപയോഗിച്ച് കൊണ്ട് തന്നെ, ഇപ്പോൾ ദുരുപയോഗം അത്യധികം കൂടി കൂടി വരുകയാണ്.

⭕എങ്ങനെയാണ് ടെലെഗ്രാമിൽ അപമാനപ്പെടുത്തൽ / സ്‌പാംമിംഗ് എല്ലാം നടത്തുന്നത്?
അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിനും, സ്വകാര്യതക്കും പേരുകേട്ട ടെലിഗ്രാം, അത് മുറുകെ പിടിക്കുമ്പോൾ തന്നെ, ഈ ഒരു അവസരം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ട അവസ്ഥയാണ്.

⭕ഈയടുത്ത് സുഹൃത്തുക്കളായ കുറച്ച് പേർക്ക് ഇതുപോലെ ചില ദുരനുഭവങ്ങൾ ഉണ്ടായി. അജ്ഞാതമായ ചില നമ്പറുകളിൽ നിന്ന് അസഭ്യവും സമൂഹവിരോധമുള്ള കുറെ പ്രാകൃത പ്രവർത്തികൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നു. ടെക്നിക്കൽ ജ്ഞാനം കുറവുള്ളവർക്ക് ഒരുപക്ഷെ ഇത് ഒട്ടേറെ ആശങ്കയുണ്ടാക്കിയേക്കാം. ഇതിനുള്ള പ്രതിവിധി ലേഖനത്തിന്റെ അവസാനം കൊടുക്കുന്നുണ്ട്.

⭕എങ്ങനെയാണ് വ്യാജൻ ജനിക്കുന്നത്?
ടെലെഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങാൻ ആകെ വേണ്ടത് ഒരു ഫോൺ നമ്പറാണ്.
നമ്പർ കൊടുത്ത് കഴിഞ്ഞാൽ, അതിലേക്ക് ഒരു വൺ ടൈം പാസ്സ്‌വേർഡ് വരും. അത് കൂടി കൊടുത്താൽ, അക്കൗണ്ട് റെഡി.

⭕വ്യാജ നമ്പർ
പരസ്യമായ ഒരു രഹസ്യമാണ്, ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള ആർക്കും, ഒരു വ്യാജ നമ്പർ സംഘടിപ്പിക്കാം എന്നത്. ഏറ്റവും എളുപ്പത്തിൽ അമേരിക്കയുടെയും ക്യാനഡയുടെയും ടെലിഫോൺ കോഡിൽ ഉള്ള മൊബൈൽ നമ്പറുകളാണ് ലഭിക്കുക.
ഉദാഹരണം : +1 504**26456

⭕ഇതെങ്ങനെ സംഘടിപ്പിക്കും?
ഇതുപോലത്തെ വ്യാജ നമ്പറുകൾ പൂർണ്ണമായും സൗജനമായി നൽകുന്ന ആപ്പുകൾ ആൻഡ്രോയിഡ് പ്ലെസ്‌റ്റോറിൽ തന്നെ ലഭ്യമാണ്. ഡൌൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക. കള്ളാ ഇമെയിലും പാസ്സ്‌വേർഡും കൊടുത്താൽ അക്കൗണ്ട് റെഡി. പിന്നെ ഇഷ്ട്ടപെട്ട ഒരു നമ്പർ തിരഞ്ഞെടുക്കുക.

⭕ടെലിഗ്രാം അപ്പ്ലികേഷൻ ഡൗൺലോഡ് ചെയ്യുക.
ഈ കിട്ടിയ നമ്പർ കൊടുക്കുക.
ഈ നമ്പർ കിട്ടിയ ആപ്പിലേക്ക് sms വരും, അതിലെ otp നമ്പർ കൊടുക്കുക.
ടെലഗ്രാം അക്കൗണ്ട് റെഡി.

⭕ഈ അക്കൗണ്ട് ട്രേസ് ചെയ്യാൻ വളരെയേറെ ബുദ്ധിമുട്ടാണ്. അത്യധികം കഴിവുകളുള്ള ഒരു സൈബർ വിദഗ്ദന് കഴിഞ്ഞാൽ കഴിഞ്ഞേക്കും എന്ന് വേണമെങ്കിൽ പറയാം, ഉറപ്പ് തരാൻ പോലും കഴിയില്ല. അതുപയോഗിച്ചു, ടെലെഗ്രാമിൽ ഉള്ള ആർക്കും എന്തും അയക്കാം, ഏതു പബ്ലിക് ഗ്രൂപ്പിലും കയറാം, എന്തും എവിടെയും പോസ്റ്റ് ചെയ്യാം.

⭕എന്താണ് ഇതിനൊരു പ്രധിവിധി?
ഫ്രീയായി അമേരിക്കൻ നമ്പറുകൾ ലഭ്യമാക്കുന്നതിന്റെ കണക്കുകൾ പരസ്യമായി തന്നെ ലഭ്യമാണ്. അത്തരം നമ്പറുകൾ കൂട്ടിച്ചേർത്ത് ഒരു ഡേറ്റ ബേസ് ഉണ്ടാക്കുകയും, അവ ഉപയോഗിച്ച ടെലെഗ്രാമിലേക്ക് അക്കൗണ്ട് ഉണ്ടാക്കാൻ കഴിയാത്ത ഒരു സാഹചര്യവും ഉണ്ടാക്കണം. (ഇത് ടെലെഗ്രാമിന്റെ ഔദ്യോഗിക വക്താക്കളിൽ നിന്നും ഉണ്ടാവേണ്ട നടപടിയാണ്)

⭕ഇത് സാധാരണക്കാർക്ക് ചെയ്യാവുന്നതാണ് : തങ്ങൾക്ക് കിട്ടുന്ന മെസേജുകൾ അമേരിക്കൻ ടെലിഫോൺ കോഡുകൾ ഉള്ള നമ്പർ വഴി ആണെങ്കിൽ, ഒന്നും നോക്കണ്ട ബ്ലോക്ക് വച്ച് കൊടുത്തേക്കൂ. ഇനി എങ്ങാനും അമേരിക്കയിലുള്ള നിങ്ങളുടെ സുഹൃത്താണ് മെസ്സേജ് അയക്കുന്നതു എങ്കിൽ, ഇത് താനാണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ മറ്റു മാര്ഗങ്ങള് സ്വീകരിച്ചോട്ടെ.
അമേരിക്കൻ നമ്പറുകൾ കണ്ടാൽ ഉടൻ തന്നെ, തുറന്ന് പോലും നോക്കാതെ ബ്ലോക്ക് കൊടുക്കുക. അതാണ് ആദ്യമേ ചെയ്യേണ്ട പ്രതിവിധി. ഏറ്റവും വിജയകരമായ ഒരു പ്രതിവിധിയും അത് തന്നെയാണ് എന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139