1470-490

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ക്ലാസിലേക്കുള്ള ഓൺലൈൻ അപേക്ഷ തുടക്കി

എടപ്പാൾ.കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി. യുടെ കീഴില്‍ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വട്ടംകുളം ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
2019-20 അദ്ധ്യായന വര്‍ഷം ഏഴാം ക്ലാസ്സിലോ തത്തുല്യ ക്ലാസ്സിലോ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2006 ജൂണ്‍ ഒന്നിനും 2008 മെയ് 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.ഏഴാം ക്ലാസ്സിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം നല്‍കുക.
സംവരണം :
10% സീറ്റുകള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍, മറ്റര്‍ഹ വിഭാഗക്കാര്‍ എന്നിവര്‍ക്കും, 3% സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌:
110 രൂപ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 55 രൂപ. അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌ ഓണ്‍ലൈന്‍ ആയി സ്കൂളിന്റെ SBI യുടെ എടപ്പാൾ ബ്രാഞ്ചില്‍ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക്(അക്കൗണ്ട്‌ നം: 57006072251, IFSC Code: SBIN0070687) നേരിട്ട് അടക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഡ്രാഫ്റ്റ്‌ ആയോ അല്ലെങ്കില്‍ സ്കൂള്‍ ഓഫീസില്‍ നേരിട്ടോ അടക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകര്‍ http://ihrd.kerala.gov.in/thss എന്ന ഐ. എച്ച്. ആര്‍. ഡി. യുടെ അഡ്മിഷന്‍ ഏകജാലക പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി 18-05-2020 മുതല്‍ 26-05-2020 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പണ സമയത്ത് ഓണ്‍ലൈന്‍ ആയോ ഡ്രാഫ്റ്റ്‌ ആയോ അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌ ഒടുക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം കൂടി നല്‍കേണ്ടതാണ്. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ടും രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ സ്കോര്‍കാര്‍ഡിന്റെ കോപ്പിയും പട്ടികജാതി/പട്ടികവര്‍ഗ മറ്റര്‍ഹ വിഭാഗക്കാരാണെങ്കില്‍ അറ്റെസ്റ്റ് ചെയ്ത ജാതി സര്‍ട്ടിഫിക്കറ്റും സഹിതം സ്കൂള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
👉👉 ഒമ്പതാം ക്ലാസ്സ് പ്രവേശനത്തിന് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 0494- 2681498 എന്ന നമ്പറിലോ, 8547005012 എന്ന മൊബൈലിലോ ബന്ധപ്പെടുക.
Website 👉www.thssvattamkulam.ihrd.ac.in
Mahesh Pavangat
Principal
THSS Vattamkulam

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139