1470-490

സ്വാമി വിവേകാന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


മലപ്പുറം: സ്വാമി വിവേകാന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബുകള്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിന്  യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യപ്രവര്‍ത്തനം, ദൃശ്യ മാധ്യമ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, കല, സാഹിത്യം, ഫൈന്‍ആര്‍ട്സ്, ശാസ്ത്രം, സംരംഭകത്വം, കൃഷി, കായികം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. കായിക രംഗത്ത് പുരുഷനും വനിതക്കും പ്രത്യേക അവാര്‍ഡുകളുണ്ടായിരിക്കും. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ മേയ്  25നകം  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേത്തല പി.ഒ,  മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം.   അപേക്ഷാ ഫോറം www .ksywb .kerala.gov .in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.0483 2960700, 9846513358 ,9445753906 എന്ന നമ്പറുകളുമായി ബന്ധപ്പെടണം.

Comments are closed.