1470-490

പ്രത്യേക ട്രെയിൻ അനുവദിച്ചു – കുടുങ്ങിക്കിടന്ന രാജസ്ഥാൻ അതിഥി തൊഴിലാളികൾ മടങ്ങി .

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: പ്രത്യേക തീവണ്ടി അനുവദിച്ചതിനെ തുടർന്ന് കുടുങ്ങി ക്കിടന്ന രാജസ്ഥാൻ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. .കഴിഞ്ഞ ദിവസം തീവണ്ടി യാത്രാ സൗകര്യം മുടങ്ങിയതിനാൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങി ക്കിടക്കുകയായിരുന്നെന്ന വിവരം മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു . തേഞ്ഞിപ്പലം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരി യിലെ 251 പേരാണ് ഇന്നലെ തിരൂരിൽ നിന്ന് പ്രത്യേക തീവണ്ടി മാർഗ്ഗം രാജസ്ഥാനിലേക്ക് പോയത് .
കഴിഞ്ഞ 13 ന് കാലിക്കറ്റിൽ നിന്ന് രാജസ്ഥാനിലേക്ക് ട്രെയിൻ എത്തുമെന്ന നേരത്തെ അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവർ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്യാമ്പ് ചെയ്തിതിരുന്നു. . എന്നാൽ നാട്ടിലേക്ക് പോവാൻ ലഗേജുമായി എത്തിയ അതിഥി തൊഴിലാളികളെ മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ ക്യാൻസലായ വിവരം അധികൃതർ അറിയിച്ചത് .രാജസ്ഥാൻ സർക്കാർ അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് വരുന്നതിന് അനുമതി നൽകാത്തതിനെ തുടർന്നാണ് ട്രെയിൻ മുടങ്ങിയതെന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി തഹസീൽദാർ വ്യക്തമാക്കിയിരുന്നു . നിലവിൽ ഉണ്ടായിരുന്ന വാസസ്ഥലം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങിയ അതിഥി തൊഴിലാളികൾ പെരുവഴിയിലായതോടെ പിന്നിട് ഭക്ഷണവും താമസസ്ഥലവും പുന: സ്ഥാപിച്ച് അധികൃതർ രാജസ്ഥാൻ സർക്കാറിൻ്റെ അനുമതിക്കായി കാക്കുകയായിരുന്നു. . ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ സർക്കാർ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അനുമതി നൽകിയത് . ഇന്നലെ രാത്രി 9 ന് തിരൂരിൽ നിന്നുള്ള പ്രത്യേക ട്രെയിനിലാണ് അതിഥി തൊഴിലാളികൾ മടങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139