1470-490

Sketches of Life

Sketches of Life ( Short Film )

Banner – Aravindan Face Gallery Production House

മനുഷ്യ ഹൃദയങ്ങളിൽ ഓരോ നിശ്വാസത്തിലും തേങ്ങലുകൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട്
മരടിലെ ഫ്ലാറ്റുകൾ നിലംപൊത്തിയപ്പോൾ പൊലിഞ്ഞ പ്രതീക്ഷകൾ പറയുന്ന ഹ്രസ്വ ചിത്രമാണ് Sketches of Life ( ജീവിത ചിത്രങ്ങൾ )

മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടത്തെ അന്തേവാസികളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ” Sketches of Life ” . പ്രശസ്ത സംവിധായകനായ ആഷിക് അബുവിന്റെ Facebook പേജിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് . പ്രശസ്ത സംവിധായകനായ ലോഹിത ദാസിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന അരവിന്ദൻ നെല്ലുവായാണ് ഈ ചിത്രത്തിന്റെ സംവിധായകൻ . രാജേഷ് ബി മേനോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് . അരുൺ ജോർജ് കെ ഡേവിഡാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് . ഇതിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിഷോയ് അനിയനും എഡിറ്റിംഗ് ആനന്ദ് രാമദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത് .ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പുതുമുഖങ്ങളാണ് . വിനു വി നായർ , ബിന്ദു ലേഖ , ദീപ അലക്സ് , മധുസൂദനൻ കോഴിക്കോട് , സത്യ മൂർത്തി സുബ്രഹ്മണ്യൻ , അനിൽ കൃഷ്ണൻ , രാജേഷ് മേനോൻ , കൃഷ്ണൻ , ജിത രാജേഷ് എന്നിവരും ബാല താരങ്ങളായി ലക്ഷ്മി ഷിബു , നൂപുര സുരേന്ദ്രൻ , അനാമിക , അമൽ അരവിന്ദൻ , മഹാ ശ്വേതാ , ഗൗതം ആർ മേനോൻ , അഭിനവ് തോപ്പിൽ , ഗൗരി ആർ മേനോൻ , മേരി ആൻ ജേക്കബ് , ഹൃദ്യ ആർ നായർ . അരവിന്ദൻ ഫേസ് ഗാലറിയാണ്ഇതിന്റെ നിർമ്മാണം .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253