1470-490

മണൽ കടത്താനുള്ള ശ്രമം സി.പി.എം പ്രവർത്തകർ തടഞ്ഞു.

പൊന്നാനി: തീരത്ത് നിന്ന് ചാക്കുകളിൽ നിറച്ച് ലോറിയിൽ കൊണ്ടുപോകാനുള്ള ശ്രമമാണ് സിപിഎം തണ്ണിത്തുറ ബ്രാഞ്ച് പ്രവർത്തകർ തടഞ്ഞത്. വെളിയങ്കോട് പഞ്ചായത്തിലെ 15ാം വാർഡിൽ ഉൾപ്പെടുന്ന തണ്ണിത്തുറ മേഖലയിൽ നിന്ന് പകലും രാത്രിയുമായി ചാക്കിൽ മണൽ നിറച്ച് ലോറികളിൽ കടത്തുക പതിവായിരുന്നു.
തണ്ണിത്തുറ മുതൽ പുതുപൊന്നാനി വരെയുള്ള തീരത്ത് നിന്ന് അനധികൃതമായി മണൽ എടുക്കുന്നത് മൂലം തീരം കുറഞ്ഞുവരികയും കടലാക്രമണത്തിൽ വേഗത്തിൽ കരയിലേക്ക് വെള്ളം കയറുകയും ചെയ്യുകയാണ്. ലോക് ഡൗൺ സമയത്തും മണൽ എടുക്കൽ ശക്തമായതോടെ നാട്ടുകാർ സംഘടിച്ച് പഞ്ചായത്തിനും പൊലീസിനും പരാതി നൽകി.
നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ചാക്കിൽ കൂട്ടിവച്ച മണൽ കടത്താനുള്ള ശ്രമം സിപിഎം പ്രവർത്തകർ തടയുകയും ചാക്കുകൾ പിടികൂടുകയും ചെയ്തു. ചാക്കിലുണ്ടായിരുന്ന മണൽ തീരത്ത് നിക്ഷേപിച്ചു. മണൽ വാരുന്നതിനെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്നും വരും ദിവസങ്ങളിൽ മണൽക്കടത്ത് തടയുമെന്നും സിപിഎം തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139