1470-490

മദ്രസാധ്യാപകൻ്റെ പച്ചക്കറി കൃഷിയും ചെടിച്ചട്ടി നിർമാണവും

അരീക്കോട്: ഊർങ്ങാട്ടിരി കിണറടപ്പിലെ മദ്രസാധ്യാപകൻ്റെ പച്ചക്കറി കൃഷിയും ചെടിച്ചട്ടി നിർമാണവും വ്യത്യസ്ഥമാവുകയാണ്.ടെറസ് കൃഷിയിൽ വ്യത്യസ്ഥത പുലർത്തുന്ന രീതിയാണ് മദ്രസാധ്യാപനായ അമ്പായത്തിങ്ങൽ മുഹമ്മത് മുസ്ലിയാരുടേത്. ,ടെ റസിൽ ഗ്രോബാഗുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും ചകിരി ചോറും മണ്ണും ചാണകവും കലർത്തി പച്ചക്കറി കൃഷി പരിക്ഷിക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തതിൽ പ്രചോദനമുൾകൊണ്ട് കൂടുതൽ ചെയ്യാനുള്ള പ്രേരണയായി ‘ഗ്രോബാഗിന് വില കൂടുതൽ ആയതിനാൽ അതിന് പകരം സിമൻ്റ് ചട്ടിയിലേക്ക് ചുവടു മാറ്റി. കടകളിൽ നിന്ന് ചട്ടി വാങ്ങുന്നതിന് പകരം സ്വന്തമായി നിർമിക്കുകയായിരുന്നു’ വലുതും ചെറുതുമായ രണ്ട് ബക്കറ്റുകൾ വാങ്ങി അത് മോൾഡ് ആക്കി സിമൻറ് കൂട്ട് നിറച്ച് സ്വന്തമായി ചട്ടി നിർമ്മിക്കുകയായിരുന്നു പത്ത് കിലോ സിമൻറ് കൊണ്ട് 6ചട്ടി നിർമ്മിക്കാനാവുമെന്ന് മുഹമ്മത് മുസ്ലിയാർ പറയുന്നു.സ്വന്തമായി നിർമ്മിക്കുന്നതിനാൽ ഈടും ഉറപ്പും ഉണ്ടാകും പച്ചകറികൾ ദീർഘനാൾ നടാൻ കഴിയും ടെറസ് കൃഷിയിൽ ഭാര്യയും മക്കളും സഹായിക്കുന്നുണ്ട് ചെറുവാടി തെനങ്ങാംപറമ്പ് സിറാജുൽഹുദാ മദ്രസയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്

Comments are closed.