1470-490

ഒ ബി സി കോൺഗ്രസ് നിൽപ്പ് സമരം നടത്തി

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഒ ബി സി കോൺഗ്രസ് പഴയന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയന്നൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ നിൽപ്പ് സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഒബിസി കോൺഗ്രസ് പഴയന്നൂർ മണ്ഡലം ചെയർമാൻ സി.പി.ഷനോജ് അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂർ കർഷക സർവ്വീസ് സഹകര ബാങ്ക് പ്രസിഡന്റ് വി.കെ.ശ്രീകുമാർ,ഒ ബി സി കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സി.എ.സേതുമാധവൻ, ബ്ലോക്ക് സെക്രട്ടറി മിഥുൻ മുരളി, മണ്ഡലം വൈസ് ചെയർമാൻമാരായ പി.കെ.പ്രകാശൻ, ശാന്തകുമാരി, പി.ആർ. പ്രജിത്ത്, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.മോഹൻദാസ്, ടോമി ജോസഫ്, വാസുദേവൻ, പി.പത്മകുമാർ, വി.കെ.സജീഷ് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139