1470-490

പ്രവാസികളെ അതിഥികളായി സ്വീകരിച്ച് കോട്ടക്കൽ


കോട്ടക്കൽ: ജില്ലാ കോവിട് കെയർ സെൻ്ററിലേക്ക് എത്തിയ പ്രവാസികളെ അതിഥികളായി സ്വീകരിച്ചു ആയുർവ്വേദ നഗരിയായ കോട്ടക്കൽ. കരിപ്പൂരിൽ വിമാനമിറങ്ങിയ 180 പേരിൽ 22 പേരാണ് കോട്ടക്കൽ ആര്യവൈദ്യശാല ലഭ്യമാക്കിയ ജില്ലാ ക്വാറണ്ടൈൻ കേന്ദ്രത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ കെ.എസ്.ആർ.ടി.സി യി ലാ ണ് ഇവർ കോട്ടക്കലിൽ എത്തിയത്. രണ്ടു പാലക്കാടുകാരും ഒരു കൊല്ലം ജില്ലക്കാരനും 19 മലപ്പുറം ജില്ലക്കാരുമാണ് സംഘത്തിലുള്ളത്. കോട്ടക്കലിലെത്തിയ പ്രവാസി അതിഥികളെ നഗരസഭ ചെയർമാൻ കെ.കെ.നാസർ, തിരൂർ താലൂക്ക് അഡീഷണൽ തഹസിൽദാർ ഉണ്ണി, കോട്ടക്കൽ എൽ.എ.എൻ.എച്ച്. ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, തിരൂർ താലൂക്ക് എച്ച്.ക്യു.ഡി. ടി. ശ്രിനിവാസൻ , ഡപ്യൂട്ടി തഹസിൽദാർ ബിനോജ്, റവന്യൂ ഇൻസ്പെക്ടർ മുരളി , കോട്ടക്കൽ വില്ലേജ് ഓഫീസർ അബു എന്നിവർ സ്വീകരിച്ചു. 14 ദിവസത്തെ ക്വാറണ്ടൈൻ കാലയളവാണ് ഇവർക്ക് ഇവിടെ പൂർത്തിയാക്കാനുള്ളത്. കോട്ടക്കൽ നഗരസഭയുടെ കുടുംബശ്രിയുടെ നേത്യത്വത്തിൽ ഭക്ഷണ വിതരണം നടത്തും. ഇതിനായി നഗരസഭയുടെ വളണ്ടിയർ ടീമിൻ്റെ സേവനമുണ്ടാകും. 

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223