1470-490

മെഡിക്കൽ സ്റ്റോറിൽ അതിക്രമം കാട്ടിയ എസ്‌ഐക്കെതിരെ നടപടി.

തിരുവനന്തപുരത്ത് മെഡിക്കൽ സ്റ്റോറിൽ കയറി അതിക്രമം കാട്ടിയ എസ്‌ഐക്കെതിരെ നടപടി. കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാറിനെ കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ എസ്‌ഐക്കെതിരെ അന്വേഷണത്തിനും ഉത്തരവിറക്കി. കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടേതാണ് നടപടി.
ഇന്നലെ രാത്രിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. മരുന്ന് എടുത്ത് കൊടുത്തുകൊണ്ടിരുന്ന കടയുട ശ്രീലാലിനെ എസ്‌ഐ ദേഹത്ത് പിടിച്ച് വലിക്കുകയും ബലമായി കടയ്ക്ക് പുറത്തിറക്കാൻ ശ്രമിക്കുകയുമായിരുന്നു. മറ്റുള്ളവർ നോക്കി നിൽക്കെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. കടയടയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമം. ഇതിന്റെ വീഡിയോ വൈറലായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നാണ് എസ്‌ഐയുടെ വിശദീകരണം. സംഭവം വിവാദമായതോടെ എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Comments are closed.