1470-490

എ കെ.എം എച്ച് എസ് കോട്ടൂരിലെ എ.കെ. എസ്. ടി. യു. യൂണിറ്റ് മാതൃകയായി.

മുഖാവരണം വിതരണം ചെയ്തു.

കോട്ടക്കൽ:പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചപ്പോൾ പുതിയതായി പ്രവേശനം നേടുന്ന മുഴുവൻ കുട്ടികൾക്കും മുഖാവരണം നിർമ്മിച്ച് നൽകി എ.കെ എം.എച്ച്.എസ് കോട്ടൂരിലെ ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ അധ്യാപക കൂട്ടായ്മ മാതൃകയാകുന്നു. ആയിരത്തി അഞ്ഞൂറോളം മാസ്കുകളാണ് നവാഗതർക്കായി ഒരുക്കിയിട്ടുള്ളത് .
മാസ്ക് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് സുരേഷ് മാസ്റ്റർ സ്കൂൾ മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത്തിന് നൽകി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ അലികsവണ്ടി, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ,എ.കെ എസ് ടി യു മലപ്പുറം സബ് ജില്ലാ സെക്രട്ടറി റാഫി തൊണ്ടിക്കൽ, യൂണിറ്റ് പ്രസിഡന്റ് വി സജ്ജാദ്, പ്രദീപ് വാഴേങ്കര, കെ സുഹൈബ്, എൻ.കെ ഫൈസൽ, കെ.നികേഷ്, വി ജാബിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139