1470-490

മാസ്ക് ചലഞ്ച് പൂർത്തിയാക്കി എൻ എസ് എസ് വളണ്ടിയർമാർ

പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ പി.പി മിനി മാസ്കുകൾ ഏറ്റുവാങ്ങുന്നു.

ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം നടക്കുന്ന എസ് എസ് എൽ സി , പ്ലസ്ടു പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്യുന്നതിനായി ഒന്നേകാൽ ലക്ഷം മാസ്കുകളുടെ നിർമാണം പൂർത്തിയാക്കി ജില്ലയിലെ എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി . സമഗ്ര ശിക്ഷ കേരളയുമായി ചേർന്നാണ് ഈ പ്രവർത്തനം എൻ എസ് എസ് നടത്തുന്നത് . വീടുകളിൽ ഇരുന്ന് രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ മാസ്കുകൾ നിർമിച്ചത് . നിർമിച്ച മാസ്കുകൾ ശേഖരിച്ച് ജില്ലയിൽ പൊതുപരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകും .
വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ പി പി മിനി ഏറ്റുവാങ്ങി . സമഗ്ര ശിക്ഷ ജില്ല കോ ഓർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കിം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ ബി മധു , സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ , എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139