1470-490

വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയായ മാന്‍ഹോള്‍ അടച്ചു.

കുന്നംകുളത്ത് വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയായ മാന്‍ഹോള്‍ അടച്ചു. കഴിഞ്ഞ മാധ്യമങ്ങളിൽ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് റോഡിലെ വണ്‍വേ ജംഗ്ഷനിലാണ് വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയായി മാന്‍ഹോള്‍ സ്ഥിതി ചെയ്തിരുന്നത്.  ടെലഫോണ്‍ വകുപ്പിന്റെ കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ച മാന്‍ഹോളിന്റെ കോണ്‍ക്രീറ്റ് സ്ലാബ്ബ് തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ അപകടകെണിയായി മാറിയിരുന്നു. കോണ്‍ക്രീറ്റ് ഭാഗികമായി ഇളകി പോയി കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന സ്ഥിതിയിലായിരുന്ന മാൻ ഹോളിന്റെ സ്ലാബ്ബ് പിന്നിട് പൂർണ്ണമായും തകർന്നിരുന്നു. ഇതോടെ പോലീസിന്റെ ട്രാഫിക് ബാരിക്കേഡ് താൽക്കാലികമായി സ്ഥാപിച്ചാണ് അപകടങ്ങൾ ഒഴിവാക്കിയിരുന്നത്. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായതിനെ തുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. സംഭവം ചർച്ചയായതോടെ   പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഇടപ്പെട്ട് പുതിയ സ്ലാബ്ബ് സ്ഥാപിക്കുകയായിരുന്നു.ഏകദേശം ഒരു വര്‍ഷം മുന്‍പ് ഇതേ മാന്‍ഹോളിന്റെ സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് മാറ്റിയിരുന്നു വീണ്ടും അതേ സ്ഥലത്തെ സ്ലാബ് തന്നെയാണ് തകര്‍ന്നിട്ടുണ്ടായിരുന്നത്. എന്തായാലും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കും മുമ്പ് തന്നെ പി.ഡബ്ലിയു.ഡി വകുപ്പ് അധികൃതര്‍ പുതിയമാന്‍ഹോൾ സ്ഥാപിച്ചത് ആശ്വാസമായിരിക്കുകയാണ് വാഹനയാത്രികർക്ക്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098