1470-490

മാളയിൽ നിന്ന് തൃശൂരിലേക്ക്കെ എസ് ആർ ടി സി ബസ്

ലോക് ഡൗൺ സാഹചര്യത്തിൽ മാളയിൽ നിന്ന് തൃശൂരിലേക്ക് സർക്കാർ ജീവനക്കാർക്കായി രണ്ട് കെ എസ് ആർ ടി സി ബസുകൾ സർവീസ് ആരംഭിച്ചു. രാവിലെ 8 ന് മെഡിക്കൽ കോളേജിലേക്കും 8.20 ന് അയ്യന്തോളിലേക്കുമായാണ് ബസുകൾ സർവീസ് നടത്തുന്നത്. തിങ്കളാഴ്ച മെഡിക്കൽ കോളേജിലേക്ക് 37 പേരും അയ്യന്തോളിലേക്ക് 33 പേരും യാത്ര ചെയ്തു. വൈകുന്നേരം അഞ്ച് മണിക്ക് ബസുകൾ മാളയിലേക്ക് ജോലിക്കാരെ തിരിച്ചുകൊണ്ടുപോയി. സാമൂഹിക അകലം പാലിച്ചും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ചുമാണ് ബസുകളിൽ യാത്രക്കാരെ അനുവദിക്കുന്നത്. രണ്ട് പേരുടെ സീറ്റിൽ ഒരാളും മൂന്നു പേരുടെ സീറ്റിൽ രണ്ടാളും എന്ന രീതിയിലാണ് യാത്രക്കാരെ കയറ്റുന്നതെന്ന് മാള ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എ ജെ സുനിൽ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139