സർക്കാർ ജീവനക്കാർക്കായുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ ആലപ്പുഴ ജില്ലയിൽ ഇന്ന് മുതൽ ആരംഭിക്കും. ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ജീവനക്കാരെയാണ് ആദ്യം എത്തിക്കുക. സർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കും സർവീസ് നടത്തുക.
യാത്ര ചെയ്യുന്നവർ കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കേണ്ടതാണ്. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ രണ്ടുപേരും രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതാണ്. നിന്നുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല. സാധാരണ ബസ് ചാർജിനെക്കാൾ ഇരട്ടി തുകയാണ് ടിക്കറ്റ് നിരക്ക്. സർക്കാർ ജീവനക്കാരെന്നെന്നു തെളിയിക്കുന്ന തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം.
Comments are closed.