1470-490

കടവല്ലൂരിൽ കോൺഗ്രസസിന് അടിതെറ്റുന്നു.

കടവല്ലൂരിൽ കോൺഗ്രസസിന് അടിതെറ്റുന്നു.പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സി.പി.എമ്മിലേക്ക്.

കുന്നംകുളം: കടവല്ലൂരിൽ കോൺഗ്രസിന് അടിതെറ്റുന്നു. പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ നേതാക്കൾ സി.പി.എം.ലേക്ക്.     കോൺഗ്രസ്‌ കടവല്ലൂർ ബ്ലോക്ക്‌ ജനറൽ സെക്രട്ടറിയും കടവല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും  കോൺഗ്രസ്സിന്റെ ജനകീയ മുഖവുമായ പ്രഭാത് മുല്ലപ്പുള്ളി, യൂത്ത് കോൺഗ്രസ്‌ നേതാവ് പ്രശാന്ത് ഉൾപ്പെടെയുള്ളവരാണ് സി.പി.എം മായി സഹകരിച്ചു പ്രവർത്തിക്കാൻ തിരുമാനിച്ചത്.സി.പി.എം. മുൻ ഏരിയാ സെക്രട്ടറി എം.ബാലാജിയോടപ്പം ഇരുവരും പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി  സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസസിനെ കണ്ട് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള   തിരുമാനം അറിയിച്ചു. സി.പി.എം ഭരിക്കുന്ന കടവല്ലൂരിൽ20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ പ്രഭാത് മുല്ലപ്പള്ളിയെ കൂടാതെ മറ്റൊരു അംഗം കൂടി സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തിരുമാനിച്ചിട്ടുണ്ട്. പ്രമുഖ അബ്കാരി ബിസിനസ് ഉടമയുടെ മകൻ കൂടിയായ യുവ പഞ്ചായത്ത് മെമ്പർ, സി.പി.എം.നേതാക്കളുമായി അനൗപചാരികമായ ചർച്ചകൾ നടത്തി ക്കഴിഞ്ഞു. കോൺഗ്രസ് നേതാക്കളുടെഗ്രൂപ്പിസവും  സ്വജനപക്ഷപാതവു മാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തിരുമാനിച്ചതിന് പിന്നിൽ. സി.പി.എം പഞ്ചായത്ത് ഭരണത്തിനെതിരെ ശക്തമായ പ്രതിരോധസമരങ്ങൾ സംഘടിപ്പിച്ചിരുന്ന കോൺഗ്രസ്സിൽ അടുത്ത കാലത്താണ് സംഘടനാ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയത്.കടവല്ലൂർ പഞ്ചായത്ത് നിവാസിയായയു.ഡി.എഫ് ജില്ലാ ചെയർമാൻ  ജോസഫ് ചാലിശ്ശേരി മാസ്റ്റർക്കു പോലും പഞ്ചായത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ജയശങ്കർ ഉൾപ്പെടെയുള്ളവർ കടവല്ലൂരിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരെ അകറ്റി നിർത്തുന്ന സമീപനമാണ് തുടരുന്നത്.ഈ സാഹചര്യത്തിലാണ് എം.ബാലാജിയുടെ ഇടപെടലിനെ തുടർന്ന് പ്രഭാത് മുല്ലപ്പള്ളിയsക്കമുള്ളവരെ സി.പി.എം.ലേക്ക് കൊണ്ടുവരുവാൻ കഴിഞ്ഞത്.പുതിയ സംഭവ വികാസങ്ങൾ കടവല്ലൂർ പഞ്ചായത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139