ഇന്നും കനത്ത മഴ

അംഫാൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ആളുകൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫാൻ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലായി കഴിഞ്ഞ ആറ് മണിക്കൂറായി സഞ്ചരിച്ചുവരികയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
Comments are closed.